പെരിന്തല്‍മണ്ണ-പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വാര്‍ഡില്‍ നിന്നു ജീവനക്കാര്‍ ബുധനാഴ്ചയും ം ഒരു പാമ്പിനെ പിടികൂടി. ഇതോടെ രണ്ടുദിവസങ്ങളിലായി മൊത്തം 11 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്. ഉച്ചയോടെ അധികൃതര്‍ രോഗികളെ സമീപത്തെ വാര്‍ഡുകളിലേക്ക് മാറ്റി തുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും കഴിഞ്ഞ ദിവസം രാത്രിയില്‍ ഉറക്കമില്ലാതെ ഭയന്നാണ് വാര്‍ഡില്‍ കഴിച്ചുകൂട്ടിയത്. വിവരമറിഞ്ഞു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലെത്തി സൂപ്രണ്ടിന് നിവേദനം നല്‍കി. ഗുരുതരമായ സംഭവം ആശുപത്രിയില്‍ നടന്നിട്ടും മലപ്പുറം ജില്ലാ പഞ്ചായത്ത് അധികാരികളോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ആശുപത്രിയില്‍ സന്ദര്‍ശനം നടത്താതില്‍ പ്രതിഷധം സംഘടിപ്പിക്കുമെന്നു ഡി.വൈ.എഫ്.ഐ പറഞ്ഞു.