ഇടുക്കി- സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാട്ടുപോത്ത് പാഞ്ഞെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിരണ്ടോടി. മറയൂര്‍ പള്ളനാട് സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ രാവിലെ 11ഓടെ ഇന്റര്‍വെലില്‍ കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് കാട്ടുപോത്ത് ഓടിയെത്തിയത്. പാഞ്ഞു വരുന്ന കാട്ടുപോത്തിനെ കണ്ട വിദ്യാര്‍ഥികളും ജീവനക്കാരും ചിതറി ഓടി ക്ലാസ് മുറികളിലും മറ്റും കയറി രക്ഷപ്പെടുകയായിരുന്നു.ഇതേ കാട്ടുപോത്ത് ഒന്നരവര്‍ഷം മുമ്പ് സമീപ വാസിയായ ദുരൈ രാജിനെ കൊലപ്പെടുത്തിയിരുന്നു.