ജോഹന്നസ്ബർഗ് - ദക്ഷിണാഫ്രിക്കയുടെ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ഡെയ്ൻ വാൻ നീക്കർക്ക് ടീമിലെ ഓൾറൗണ്ടറായ മരിസാൻ കാപ്പുമായി വിവാഹിതയായി. രാജ്യാന്തര ക്രിക്കറ്റിൽ സമീപകാലത്തെ രണ്ടാമത്തെ സ്വവർഗ വിവാഹമാണ് ഇത്. ന്യൂസിലാന്റ് വനിതാ ടീമിലെ ആമി സറ്റർവയ്റ്റും ലീയ തഹൂഹുവും കഴിഞ്ഞ വർഷം മിന്നു കെട്ടിയിരുന്നു.
കാപ്-നീക്കർക്ക് വിവാഹത്തിൽ ടീമിലെ സഹതാരങ്ങളെല്ലാം പങ്കെടുത്തു. 2009 ലെ വനിതാ ലോകകപ്പിൽ രണ്ടു ദിവസത്തിനിടയിലാണ് ഇരുവരും അരങ്ങേറിയത്. നീക്കർക്ക് നിലവിലെ ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയറാണ്.