Sorry, you need to enable JavaScript to visit this website.

വ്യാജരേഖ കേസിൽ ഒളിവിൽ പോയ കെ.വിദ്യ അറസ്റ്റിൽ

കോഴിക്കോട്- വ്യാജരേഖ കേസിൽ ഒളിവിലായിരുന്ന മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് പതിനഞ്ചാം ദിവസമാണ് വിദ്യ പിടിയിലായത്. നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.

നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹരജി  ഈ മാസം 24ന് കോടതി പരിഗണിക്കാനിരിക്കെയാണ് ​അറസ്റ്റ്.

അട്ടപ്പാടി കോളജിൽ വിദ്യ നൽകിയത് വ്യാജ രേഖകളാണെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ മഹാരാജാസ് കോളജിലേതെന്ന് തോന്നുന്ന വിധമാണ് രേഖയിലെ ഒപ്പും സീലുമുള്ളത്. ബയോഡാറ്റയിലും വിദ്യ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് കൊളീജിയേറ്റ് സംഘം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.
മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞ പതിനാറാം തീയതി കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സംഘവും അട്ടപ്പാടി കോളേജിൽ എത്തി പരിശോധന നടത്തിയിരുന്നു.

 

Latest News