കൊല്ല - പത്തനംതിട്ടയിൽ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചതിന് പിന്നാലെ കൊല്ലത്ത് രണ്ട് പനി മരണം കൂടി. ഡെങ്കിപ്പനി ബാധിച്ച് യുവാവും പനി ബാധിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമാണ് കൊല്ലത്ത് മരിച്ചത്.
ചവറ സ്വദേശി അരുൺ കൃഷ്ണ(33) ഡെങ്കിപ്പനി ബാധിച്ച് മരിച്ചപ്പോൾ ചാത്തന്നൂർ സെന്റ് ജോർജ് യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് പനി ബാധിച്ച് മരിച്ചു. ഒഴുകുപാറ സ്വദേശികളായ ബൈജു-ഷൈമ ദമ്പതികളുടെ മകനാണ് അഭിജിത്ത്. പനി ബാധിച്ച് മൂന്നുദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
പത്തനംതിട്ടയിൽ ഇന്ന് മുണ്ടുകോട്ടക്കൽ സ്വദേശി അഖില(32) ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഇന്നത്തെ സ്ഥിരീകരിച്ച പനി മരണം മൂന്നാണ്. സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.