റിയാദ്- സൗദി അറേബ്യൻ തലസ്ഥാനത്ത് സംഘടിപ്പിച്ച ഭക്ഷ്യപ്രദർശനമായ സൗദി ഫുഡ് ഷോയിൽ മുപ്പതിലറേ ഇന്ത്യൻ കമ്പനികൾ പങ്കെടുത്തു. ബസ്മതി അരി, തേയില, മധുരപലഹാരങ്ങൾ തുടങ്ങി ഇന്ത്യയുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയാണ് പ്രദർശനത്തിൽ കൂടുതൽ കമ്പനികളെ പങ്കെടുപ്പിച്ചതിൽ രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ സ്റ്റാളുകൾ അംബാസഡർ ഡോ.സുഹൈൽ അജാസ് ഖാനും സെക്കൻഡ് കൊമേഴ്സ് സെക്രട്ടറി റിതു യാദവും സന്ദർശിച്ചു.