ഇംഫാല്‍ - സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ലാത്ത മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം വീണ്ടും നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചിട്ടുണ്ട്.