ആലപ്പുഴ - വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഉന്നത പഠനത്തിന് പ്രവേശനം സംഘടിപ്പിച്ച എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ കണ്ടെത്താന്‍ കായംകുളം സി ഐയുടെ നേതൃത്വത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിഖില്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനമായി ലൊക്കേഷന്‍ കണ്ടത്. അതേസമയം, നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ കലിംഗ സര്‍വകലാശാല റായ്പുര്‍ പൊലീസില്‍ പരാതി നല്‍കില്ലെന്നും കേരള പൊലീസിന്റെ അന്വേഷണം മതിയെന്നുമാണ് തീരുമാനം. പോലീസ് അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖില്‍ ഉള്ളതും കേരളത്തിലായതിനാല്‍ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സര്‍വകലാശാല അറിയിച്ചിരുന്നു.