മക്ക - അൽശറായിഅ് ഖബർസ്ഥാനു സമീപം വെച്ച് സൗദി യുവാവിനും അൾജീരിയൻ യുവാവിനുമിടയിലുണ്ടായ സംഘർഷത്തിനിടെ അൾജീരിയക്കാരന് വെടിയേറ്റു.
അടിപിടിക്കിടെ എതിരാളിക്കു നേരെ സൗദി യുവാവ് വെടിയുതിർക്കുകയായിരുന്നു. കാലിന് പരിക്കേറ്റ യുവാവിനെ ശിശ കിംഗ് ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.
കൃത്യം നടത്തുന്നതിന് ഉപയോഗിച്ച തോക്ക് പ്രതിയുടെ പക്കൽ കണ്ടെത്തി. തുടർ നടപടികൾക്കായി പ്രതിയെ പിന്നീട് അൽശറായിഅ് പോലീസ് സ്റ്റേഷന് കൈമാറി.