Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ച് വിദേശികള്‍ക്ക് ഒരു സൗദി വേണം; മത്സ്യബന്ധന മേഖലയില്‍ പ്രതിസന്ധി

ദമാം - തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സൗദിവൽക്കരണ വ്യവസ്ഥ മത്സ്യബന്ധന മേഖലക്ക് തിരിച്ചടിയാകുന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സൗദികൾ പറഞ്ഞു. അഞ്ചു വിദേശ മത്സ്യത്തൊഴിലാളികൾക്ക് ഒരു സൗദിയെ വീതം ജോലിക്കു വെക്കൽ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. 
മത്സ്യബന്ധന ബോട്ടുകളിൽ ജോലി ചെയ്യുന്നതിന് വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസകൾ അനുവദിക്കുന്നതിനു മുമ്പായി ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച് 45 ദിവസം താഖാത്ത് പോർട്ടലിൽ പരസ്യം ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ദുഷ്‌കരമായ ജോലിയായതിനാലും മതിയായ വരുമാനം ലഭിക്കാത്തതിനാലും അഞ്ചു ദിവസം വരെ കുടുംബങ്ങളിൽനിന്ന് വിട്ടുനിന്ന് നടുക്കടലിൽ കഴിയേണ്ടിവരുന്നതിനാലും മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യുന്നതിന് സൗദികൾ ആഗ്രഹിക്കുന്നില്ല. 
നേരത്തെ ഒരു വിദേശ തൊഴിലാളിക്ക് 750 റിയാലാണ് ഇഖാമ ഫീസ് ഇനത്തിൽ വർഷത്തിൽ ചെലവഴിച്ചിരുന്നത്. ഇതിൽ 100 റിയാൽ വർക്ക് പെർമിറ്റ് ഫീസും 150 റിയാൽ മാനവശേഷി വികസന നിധി ഫീസും 500 റിയാൽ ഇഖാമ ഫീസുമായിരുന്നു. ലെവി നടപ്പാക്കിയതോടെ ഇപ്പോൾ വർഷത്തിൽ 4,100 റിയാൽ ഇഖാമക്ക് ചെലവഴിക്കണം. അടുത്ത വർഷം ഇത് ഇനിയും ഉയരും. നിരവധി ബോട്ടുകൾ വർഷത്തിൽ ഏറെക്കാലം നിർത്തിയിടേണ്ടിവരികയാണ്. 
ചില ബോട്ടുകൾ ചെമ്മീൻ പിടിക്കുന്നതിനു മാത്രമുള്ളതാണ്. ചെമ്മീൻ ട്രോളിംഗിന് ആറു മാസം മാത്രമാണ് അനുമതിയുള്ളത്. സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിന് നിശ്ചിത സീസണുകളിൽ മാത്രമാണ് ചില ബോട്ടുകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവരെ പോലെയാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തങ്ങളെ കാണുന്നത്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളുടെ ഭാരം 500 ടണ്ണും അതിൽ കൂടുതലുമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം പേരും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. മുപ്പതു ടണ്ണിലേറെ ഭാരമില്ലാത്ത മരബോട്ടുകളും ഫൈബർ ഗ്ലാസ് ബോട്ടുകളാണ് ഇവർ ഇവയോഗിക്കുന്നത്. മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രതിനിധീകരിച്ച് തങ്ങൾ ഉന്നതാധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഹുസൈൻ അൽഹുജൈരി, ഈസ അൽസുവൈതി, രിദ അൽഫർദാൻ എന്നിവർ പറഞ്ഞു. 

Latest News