മലപ്പുറം - ചുങ്കത്തറയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചു. ഇടമലവളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ എടക്കര മുപ്പിനി പാറയില്‍ റെനിയുടെ മകന്‍ റെന്‍സണ്‍ (19) ആണ് മരിച്ചത്. മഞ്ചേരി ഏറനാട് കോളജിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ്. വളവില്‍ ഓവര്‍ടേക്ക് ചെയ്ത് കാര്‍ എത്തിയതു കണ്ട് ബ്രേക്ക് ചെയ്തതോടെ ബൈക്ക്, നിയന്ത്രണംവിട്ട് മറിഞ്ഞ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ റെന്‍സണെ നാട്ടുകാര്‍ നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.