കൊച്ചി - ഗുഡ്‌സ് വാഗണിന്റെ ലോക്ക് വേർപ്പെട്ടു. തിങ്കഴാഴ്ച രാത്രി എറണാകുളത്ത് വച്ചാണ് സംഭവം. പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് വാഗണിന്റെ ലോക്കാണ് വേർപ്പെട്ടത്.
എഞ്ചിൻ ഘടിപ്പിച്ച ഭാഗം മുന്നോട്ടുപോവുകയും വേർപ്പെട്ട ബോഗികൾ പാളത്തിൽ കിടക്കുകയുമായിരുന്നു. ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂട്ടുകൾ പൊട്ടിയതാണ് വേർപ്പെടാൻ കാരണം. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകരാറുകൾ പരിഹരിക്കാനുള്ള ശ്രമിത്തിലാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.