Sorry, you need to enable JavaScript to visit this website.

VIDEO: കൊച്ചുകുട്ടിയെ മൂന്ന് നായ്ക്കള്‍ കടിച്ചുപറിച്ചു, കാണാനാവില്ല ഈ കാഴ്ച

കണ്ണൂര്‍- തെരുവുനായ്ക്കള്‍ ഭിന്നശേഷിക്കാരനായ ബാലനെ കടിച്ചു കൊന്ന
മുഴപ്പിലങ്ങാട് ഒരാഴ്ചക്കിടെ വീണ്ടും തെരുവുനായ ആക്രമണം. മൂന്ന് വയസ്സുകാരിക്ക് തെരുവുനായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു.
കയ്യിലും കാലിലും നിരവധി പരിക്കുണ്ട്. മൂന്ന് നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്.
പാച്ചാക്കര എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ജാന്‍വിയയെ ആണ് ആക്രമണത്തിനിരയായത്. സ്‌കൂള്‍ വിട്ടു വന്ന ശേഷം, എടക്കാട് റയില്‍വേ സ്‌റ്റേഷന്റെ പിറക് വശത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ഗേറ്റ് കടന്നെത്തിയ തെരുവ് നായ്ക്കള്‍ കുട്ടിയെ അക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ വീട്ടുകാരാണ് നായയെ ഓടിച്ച് കുട്ടിയെ
കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്  നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ദേശീയപാതയില്‍ ഉപരോധസമരം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരിം ചേലേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തെതുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

Latest News