കാസര്‍കോഡ് - പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതായിരുന്നെന്നും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഒരുമിച്ചുള്ള വേട്ടയാടലിന് മുന്നില്‍ കീഴടങ്ങിയില്ലെന്നും മുസ്‌ലീം ലീഗ് നേതാവ് കെ.എം. ഷാജി. തനിക്കതിരെയുള്ള പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകര്‍ക്ക് കൊടുത്ത വാക്ക് പാലിച്ചു. ഇത്തരത്തില്‍ ഒരു കേസ് ഇ ഡിയെ ഏല്‍പ്പിച്ചത് ഇതാദ്യമാണെന്നും കേസിലെ തുടര്‍ നടപടികളെ നിയമപരമായി നേരിടുമെന്നും കെ എം ഷാജി പറഞ്ഞു. ഷാജിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടികളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് കേസിന്റെ ഭാഗമായി ഇ.ഡി കണ്ടുകെട്ടിയിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കെ എം ഷാജിക്കെതിരേ ഇ ഡി കേസെടുത്തിരുന്നത്.