ദമാം - സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടുകയും സുരക്ഷാ സൈനികര്‍ക്കും ഔദ്യോഗിക വാഹനങ്ങള്‍ക്കും നേരെ സായുധ ആക്രമണം നടത്തുകയും വെടിവെപ്പ് നടത്തുകയും പെട്രോള്‍ ബോംബ് എറിയുകയും ആയുധ, മയക്കുമരുന്ന് വ്യാപാരം നടത്തുകയും ചെയ്ത മുസ്‌ലിം ബിന്‍ അഹ്മദ് ബിന്‍ മുസ്‌ലിം അല്‍മീലാദിന് ആണ് ശിക്ഷ നടപ്പാക്കിയത്.