തബൂക്ക് - മയക്കുമരുന്ന് കടത്ത് പ്രതിയായ സൗദി പൗരനെ തബൂക്ക് അപ്പീല്‍ കോടതി 25 വര്‍ഷം തടവിന് ശിക്ഷിച്ചു. മൂന്നു കിലോയോളം കറുപ്പ് കടത്തിയ കേസിലാണ് സൗദി പൗരനെ കോടതി ശിക്ഷിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതില്‍ നിന്ന് പ്രതിക്ക് 25 വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. പ്രതിക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ചുമത്തി. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗദി പൗരന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടാനും സിം കാര്‍ഡ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.