Sorry, you need to enable JavaScript to visit this website.

പ്രവാസി വെൽഫെയർ ഹജ് വളണ്ടിയർ ജാക്കറ്റ് പ്രകാശനം

പ്രവാസി വെൽഫെയർ ഹജ് വളണ്ടിയർ ജാക്കറ്റ് ടീം ക്യാപ്റ്റൻ ഉസാമ ചെറുവണ്ണൂരിന് കൈമാറി പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി  റഹീം ഒതുക്കുങ്ങൽ പ്രകാശനം ചെയ്യുന്നു.

ജിദ്ദ - പ്രവാസി വെസ്റ്റേൺ പ്രോവിൻസിന്റെ ബാനറിൽ ഇത്തവണ പരിശുദ്ധ ഹജ് കർമത്തിന് സേവനം അനുഷ്ഠിക്കുന്ന വളണ്ടിയർമാർക്കുള്ള ജാക്കറ്റ് പ്രകാശനം ചെയ്തു. പ്രവാസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങലിൽനിന്ന് പ്രോവിൻസ് വളണ്ടിയർ ക്യാപ്റ്റൻ ഉസാമ ചെറുവണ്ണൂർ ജാക്കറ്റ് ഏറ്റുവാങ്ങി.
ജനമനസ്സുകളിൽ സ്ഥാനം പിടിച്ച സംഘമാണ് പ്രവാസി വെൽഫെയർ എന്ന്  വെസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഉമർ പാലോട് അഭിപ്രായപ്പെട്ടു.
വർഷങ്ങളോളമായി ജിദ്ദയിലെ പൊതു കൂട്ടായ്മയായ ഹജ് വെൽഫെയർ ഫോറത്തിന്റെ ഭാഗമായി, പ്രവാസി വെൽഫെയറിന്റെ ടീം അംഗങ്ങളും സേവനമനുഷ്ഠിച്ചു വരുന്നു. അത് നിലനിർത്തുന്നതോടൊപ്പം സ്വന്തം നിലയിലും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രോവിൻസ് ഹജ് വളണ്ടിയർ സേവന രംഗത്തേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോവിൻസ് ജനറൽ സെക്രട്ടറി അശ്‌റഫ് പാപ്പിനിശ്ശേരി, പ്രവാസി വെസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയംഗങ്ങളായ അഡ്വ. ഫിറോസ്, അബ്ദുസുബ്ഹാൻ പറളി, റസാഖ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രവാസി വെൽഫെയർ മേഖലാ യൂനിറ്റ്തല ഭാരവാഹികളും വളണ്ടിയർ ടീം അംഗങ്ങളും  സന്നിഹിതരായിരുന്നു.

 

Latest News