റിയാദ് - പ്രവാസി സംഘടനകൾക്കിടയിൽ ഒരിക്കലും കാണാത്ത ഒത്തൊരുമയും ടീംവർക്കുമാണ് പ്രവാസി വെൽഫെയറിന്റെ പ്രത്യേകതയെന്ന പ്രവാസി ഭാരതീയസമ്മാൻ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് പറഞ്ഞു. പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാജു ജോർജിന് റിയാദിൽ നൽകിയ സ്വീകരണത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളും യുവാക്കളുമുൾപ്പെടെ എല്ലാവരും ചേർന്ന ഏറെ അനുഭവങ്ങളുള്ള ഒരു കൂട്ടായ്മയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളുടെ വിഷമഘട്ടത്തിൽ താങ്ങും തണലുമാവാനും പ്രതിസന്ധികളിൽ സഹായഹസ്തം നീട്ടുവാനും അവർക്ക്തൊട്ടടുത്ത് ഒരു പ്രവാസി വെൽഫയർ പ്രവർത്തകൻ ഉണ്ടായിരിക്കണമെന്നും ജീവകാരുണ്യമേഖലയിലും സാമൂഹിക സാംസ്‌കാരിക മേഖലയിലും കഴിഞ്ഞ കാലത്തെ അടയാളപ്പെടുത്തലുകൾ കൂടുതൽ വിശാലമായ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുമെന്നും സാജു ജോർജ് പറഞ്ഞു.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സാമൂഹിക നീതിക്കും ജനപക്ഷ രാഷ്ട്രീയത്തിനും കൂടുതൽ കരുത്തുപകരാൻ അദ്ദേഹം പ്രവാസികളോടാഭ്യർത്ഥിച്ചു.
പ്രവാസി വെൽഫെയർ റിയാദ് പ്രൊവിൻസ് വൈസ് പ്രസിഡൻറ് അഷ്‌റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാരിഷ് ചേമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യനീതി, സാഹോദര്യം, നവ ജനാധിപത്യം എന്നിവയിൽ ഊന്നിയ പാർട്ടിയുടെ പ്രവർത്തന ശൈലിയും നയ നിലപാടുകളും വിശദീകരിച്ചു.
താജുദ്ദീൻ ഓമശ്ശേരി, സൈനുൽ ആബിദീൻ, അഷ്ഫാഖ് കക്കോടി, സലീം മാഹി, റഹ്മത്ത് തിരുത്തിയാട്, അജ്മൽ ഹുസൈൻ, ഷഹ്ദാൻ എം.പി എന്നിവർ സംസാരിച്ചു. പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ പലോട് ടെലി കോൺഫറൻസ് വഴി ആശംസകൾ നേർന്നു.
ഏരിയ പ്രസിഡന്റുമാർ, വിവിധ വകുപ്പ് കൺവീനർമാർ എന്നിവർ ബൊക്കെയും ഷോളും സമ്മാനിച്ചു, ഹർഷാരവത്തോടെ പ്രവർത്തകർ സ്വീകരിച്ചു. റിഷാദ് എളമരം ആന്റ് ടീം ഗാനം ആലപിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. റെജി സ്വാഗതവും സി.സി അംഗം ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു.