റിയാദ്- മലയാളി കൂട്ടം സദാഫ്‌കോ റിയാദ് എല്ലാ വർഷവും നടത്തി വരാറുള്ള രക്തദാന ക്യാമ്പ് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ സംഘടിപ്പിച്ചു.അമ്പതോളം പ്രവർത്തകർ രക്ത ദാതാക്കളായി
ബി .ഡി .കെ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം നിർവഹിച്ചു. ഉമർ ഫാറൂഖ് കാലിക്കറ്റ്, മജീദ്, അബ്ദുസ്സലാം , ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജംഷാദ്, നംഷീദ് ഹാഷിദ് അയ്യ്യൂബ് എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ഷഫീഖ് ആലുക്കൽ നന്ദി പറഞ്ഞു.