ദമാം - ദമാമിലും അല്‍കോബാറിലും നഗരസഭയുടെ വ്യവസ്ഥകള്‍ പാലിക്കാത്തിതിനാലും മറ്റു ചില കാരണങ്ങളാലും കടകള്‍ കൂട്ടത്തോടെ അടച്ചു.
ചെറുകിട ഇടത്തരം സംരംഭകര്‍ നഗരസഭയുടെ സാധ്യതാപഠനങ്ങള്‍ പരിഗണിക്കാത്തതും ചില പദ്ധതികള്‍ പരിസ്ഥിതി ആഘാതത്തിന് കാരണമായതും കടകള്‍ക്ക് മുന്നില്‍ പാര്‍ക്കിംഗ് ഇല്ലാത്തതും ഉയര്‍ന്ന വാടകയും ഉയര്‍ന്ന ചെലവുമെല്ലാം സ്ഥാപനങ്ങള്‍ അടക്കുന്നതിന് കാരണമാണ്.
ഓണ്‍ലൈന്‍ വ്യാപാരം സജീവമായി സാധനങ്ങള്‍ വീട്ടുപടിക്കല്‍ ഞൊടിയിടയില്‍ എത്തുന്നതോടെ കടങ്ങള്‍ കുന്നുകൂടിയതും കടക്കാര്‍ക്ക് തിരിച്ചടിയായി. കച്ചവടസ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടാക്കുകയും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യാന്‍ നഗരസഭ കടയുടമകളോട് ആവശ്യപ്പെട്ടു.