ദുബായ് - അബുദാബി കോര്‍ണീഷിന് സമീപം തീരക്കടലില്‍ പ്രത്യക്ഷപ്പെട്ട ഓര്‍ക്ക (കൊലയാളി) തിമിംഗലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെച്ചു. മത്സ്യ ബന്ധന ബോട്ടിലുള്ളവരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. തിമിംഗലങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം സഞ്ചാര പ്രിയരായ ഇവ വിവിധയിനം കടലുകളുമായി എളുപ്പത്തില്‍ ഇണങ്ങും. ചൂടും തണുപ്പും ഇവക്ക് അത്ര പ്രശ്‌നമാകാറില്ല. അപൂര്‍വമായി കാണപ്പെടുന്ന ഇവ യു.എ.ഇ കടല്‍ തീരത്ത് പലപ്പോഴുമെത്താറുണ്ട്. പൊതുവില്‍ ഇവ മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും ഇവയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടാല്‍ അകലം പാലിക്കണം. അടുത്തിടെ ഈജിപ്തിലെ ഗര്‍ഖദയില്‍ റഷ്യന്‍ സഞ്ചാരിയെ സ്രാവ് ആക്രമിച്ചു കൊലപ്പെടുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തായായിരുന്നു.