ആലപ്പുഴ- തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ എന്റോള്‍മെന്റിനായി കാത്തിരിക്കുന്ന യുവാവിനെ അഭിഭാഷകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. അഭിഭാഷക പഠനം കഴിഞ്ഞ് എന്റോള്‍മെന്റിനായി കാത്തിരിക്കുന്ന ചെങ്ങന്നൂര്‍, പേരിശേരി കളീയ്ക്കല്‍ വടക്കേതില്‍ രാഹുല്‍ കുമാറി(28)നാണ് കുത്തേറ്റത്. സംഭവത്തില്‍ ചെങ്ങന്നൂര്‍ബാറിലെ അഭിഭാഷകനായ അശോക് അമ്മാഞ്ചിയാണ് അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക്് വിധേയമാക്കി. ഇന്നലെ രാത്രി 9 മണിയോടെ ചെങ്ങന്നൂര്‍ ഐ.ടി.ഐ ജീഗ്ഷനിന് അടുത്തായുള്ള അശോക് അമ്മാഞ്ചിയുടെ വീടിനു സമീപമായിരുന്നു സംഭവം. അശോക് അമ്മാഞ്ചിയുടെ വീടിനു സമീപം കടയില്‍ കയറുവാനായി വാഹനം നിര്‍ത്തിയപ്പോള്‍ വീടിനു വെളിയില്‍ നില്‍ക്കുകയായിരുന്ന അശോക് തങ്ങളോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയുമായുരുന്നൊണ്് കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന രാഹുല്‍ പോലീസില്‍ കൊടുത്തിരിക്കുന്ന മൊഴി. എന്നാല്‍ അശോക് അമ്മാഞ്ചിയെ രണ്ടുപേര്‍ വന്ന് വീട്ടില്‍ നിന്നും വിളിച്ചിറക്കുകയും തുടര്‍ന്ന് റോഡില്‍ എത്തിച്ച് ഏഴോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പിതാവ് അഡ്വ.അമ്മാഞ്ചി പറയുന്നു. ഇവര്‍ തമ്മില്‍ കേസുകള്‍ സംബന്ധിച്ച് തര്‍ക്കമുള്ളതായാണ് അറിയാന്‍ കഴിഞ്ഞതെന്നും സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും ചെങ്ങന്നൂര്‍ പോലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ എസ്.ഐ. എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അശോക് അമ്മാഞ്ചിയെ കസ്റ്റഡിയിലെടുത്തത്.