നെടുമ്പാശ്ശേരി-സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴി പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് മടക്ക യാത്രയുടെ സമയത്ത് അതത് എയപോര്‍ട്ടുകളില്‍ നിന്നും വിതരണം ചെയ്യുന്നതിനായി അഞ്ച് ലിറ്റര്‍ വീതമുള്ള സംസം ബോട്ടിലുകള്‍ ഓരോ എയര്‍പോര്‍ട്ടുകളിലും എത്തിച്ചു തുടങ്ങി.
കരിപ്പൂര്‍, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളിലെ അഡീഷണല്‍ വിമാനങ്ങളിലേത് ഒഴികെയുള്ള എണ്ണം ബോട്ടിലുകള്‍ ഇതിനകം എയര്‍പോര്‍ട്ടുകളില്‍ എത്തിച്ചിട്ടുണ്ട്. ശേഷിക്കുന്നവ ജൂണ്‍ 22 നകം എത്തിക്കും. കൊച്ചിയില്‍ കുറവുള്ള ഏതാനും ബോട്ടിലുകള്‍ അടുത്ത ദിവസം തന്നെ എത്തിക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. വിമാനങ്ങളുടെ മടക്ക യാത്രയിലും മറ്റുമാണ് സംസം ബോട്ടിലുകള്‍ എത്തിക്കുന്നത്.
ഓരോ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാ കരാര്‍ ഏറ്റെടുക്കുന്ന വിമാന കമ്പനികള്‍ പുറപ്പെടുന്ന ഹാജിമാരുടെ എണ്ണത്തിനനുസൃതമായുള്ള എണ്ണം സംസം ബോട്ടിലുകള്‍ മുന്‍കൂട്ടി വിമാത്താവളത്തില്‍ എത്തിക്കണമെന്ന് വിമാന കരാറില്‍ തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീര്‍ത്ഥാടര്‍ക്ക് സ്വന്തം നിലയില്‍ സംസം കൊണ്ടുവരാന്‍ അനുമതിയില്ല. കരിപ്പൂരില്‍ വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ അറൈവല്‍ ടെര്‍മിനലിനകത്തും അനുബന്ധമായുള്ള സ്‌റ്റോക്ക് റൂമിലുമാണ് സംസം ബോട്ടിലുകള്‍ സൂക്ഷിച്ചിട്ടുള്ളത്