തിരുവനന്തപുരം- കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരായ പരാമര്‍ശത്തില്‍ സി.പി,എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡി.ജി.പിക്ക് പരാതി. പോക്‌സോ കേസില്‍ സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്നും ഗോവിന്ദനെതിരെ കേസെടുക്കണമെന്നുമാണ് ആവശ്യം. പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് പരാതി നല്‍കിയത്. കേസില്‍ മാധ്യമപ്രവര്‍ത്തകരെ സാക്ഷികളാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കെ. സുധാകരനെതിരെ മൊഴിയില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ്. കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും കെ. സുധാകരന്റെ പേരില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോക്‌സോ കേസിലാണ് സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് എം.വി ഗോവിന്ദന്‍ ആരോപിച്ചിരുന്നത്.