വടകര- വാര്‍ത്തകളില്‍ താരമായി മാറുകയാണ് പേരാമ്പ്ര വടകര റൂട്ടിലെ ബസ് െ്രെഡവര്‍ മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ. കൂട്ടത്തിലൊരാള്‍ താരമായതിന്റെ ആഹ്ലാദത്തിലാണ് ഇതേ റൂട്ടിലെ മറ്റ് ബസ് ജീവനക്കാരും.
ലോജിസ്റ്റിക്‌സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി അനുഗ്രഹ നേരെ ഇറങ്ങിയത് െ്രെഡവര്‍ സീറ്റിലേക്കാണ്. കാറോ ജീപ്പോ അല്ല, പത്തുനൂറു പേര്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന ബസ്സ് തന്നെ ഓടിക്കാനായിരുന്നു തീരുമാനം. ലൈസന്‍സ് നേടിയ ശേഷം പേരാമ്പ്ര വടകര റൂട്ടിലെ നോവ ബസില്‍ വളയം പിടിക്കുകയാണ് അനുഗ്രഹ. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് സ്വദേശിയാണ് അനുഗ്രഹ. കുട്ടിക്കാലം മുതല്‍ സഹസികതയോട് കമ്പമുണ്ടായിരുന്നുവെന്ന് അനുഗ്രഹ പറയുന്നു.
മേപ്പയൂര്‍ എടത്തില്‍ മുക്ക് കാവതിക്കണ്ടി മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് അനുഗ്രഹ. മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മണാലിയില്‍ നടന്ന അഡ്വഞ്ചറസ് ക്യാമ്പില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് അനുഗ്രഹ പങ്കെടുത്തിരുന്നു.