റിയാദ്- ഇന്ത്യന്‍ എംബസി, സൗദി യോഗ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ സൗദി അറേബ്യയിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ദിശ (ഡെഡിക്കേറ്റഡ് ടീം ഫോര്‍ ഇന്തോ സൗദി ഹോളിസ്റ്റിക് അലൈന്‍മെന്റ്) അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
റിയാദിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലാണ് 'ദിശ യോഗ മീറ്റ് 2023' സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹെല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ നേപ്പാള്‍ അംബാസഡര്‍ നവ രാജ് സുബേദി, സൗദി യോഗ കമ്മിറ്റി പ്രസിഡന്റ പത്മശ്രീ പുരസ്‌കാര ജേതാവ് നൗഫ് എഎല്‍ മര്‍വായ് എന്നിവരും ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എംബസികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ദിശ സൗദി നാഷണല്‍ കോര്‍ഡിനേറ്റര്‍ വി.രഞ്ജിത്ത്, ദിശ ദേശീയ പ്രസിഡന്റ് കനകലാല്‍ കെ.എം എന്നിവരും സംബന്ധിച്ചു.
രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ശേഷം യോഗ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പരിപാടികളുമുണ്ടായിരുന്നു.
ജിദ്ദയിലും ദമാമിലും ദിശ യോഗ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.