തിരുവനന്തപുരം- സംസ്ഥാനത്തെ പുതിയ പോലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ദല്‍ഹിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എട്ടുപേരുടെ പട്ടികയില്‍ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിര്‍ദ്ദേശിക്കും. ഈ മാസം 30നാണ് ഡിജിപി അനില്‍കാന്ത് വിരമിക്കുന്നത്. ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കും. കണക്കൂകട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്‌നാഥ് ബെഹ്റക്കു ശേഷം സംസ്ഥാന പൊലിസ് മേധാവിയായി അനില്‍കാന്ത് എത്തിയത്. 6 മാസം സര്‍വ്വീസ് ബാക്കി നില്‍ക്കേ ചുമതലയേറ്റ അനില്‍കാന്തിന് പിന്നീട് രണ്ടു വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കി. ഈ മാസം 30ന് വിരമിക്കുന്ന അനില്‍കാന്തിന്റെ പിന്‍ഗാമികളെ കണ്ടെത്താനായി ചേരുന്ന ഉന്നതതല യോഗത്തിന് മുന്നില്‍ എട്ട് ഐപിഎസുകാരുടെ പട്ടികയാണ് എത്തുന്നത്. ഇതില്‍ മൂന്നു പേരെ സമിതി സംസഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കും. ഇതില്‍ നിന്നും ഒരാളെ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാന്‍ അധികാരമുണ്ട്.
ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, പത്മകുമാര്‍, ,ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നുപേര്‍. ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ചമലയേറ്റ നിതിന്‍ അഗര്‍വാള്‍ സംസ്ഥാന സര്‍വ്വീസിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ല. ഉന്നതതല സമിതിയെ നിതിന്‍ അഗര്‍വാള്‍ നിലപാട് അറിയിക്കാനാണ് സാധ്യത. നാലാമതുളള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. അദ്ദേഹവും കേരളത്തിലേക്ക് വരാന്‍ തയ്യാറല്ലെങ്കില്‍ സഞ്ജീവ് കുമാര്‍ പട്ജോഷിയുടെ പേര് സമിതിക്ക് പരിഗണിക്കാം.
ജയില്‍മേധാവി കെ.പത്കുമാര്‍, ഫയഫോഴ്സ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരില്‍ ഒരാള്‍ അടുത്ത പൊലിസ് മേധാവിയാകാണ് കൂടുതല്‍ സാധ്യത. രണ്ടുപേര്‍ക്കും രണ്ടു വര്‍ഷം സര്‍വ്വീസും ബാക്കിയുണ്ട്.