ജിദ്ദ- ഇബ്രാഹിം നബിയുടെ ത്യാഗോജ്വല ജീവിത മാതൃകയില്‍നിന്ന് വെല്ലുവിളികള്‍ നേരിടാനുള്ള ഊര്‍ജം സംഭരിക്കണമെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ അധ്യാപകന്‍ അബ്ദുസുബ്ഹാന്‍ ആഹ്വാനം ചെയ്തു. വിശുദ്ധ ഹജിന്റെ പശ്ചാത്തലത്തില്‍ ഇബ്രാഹിം നബി ജീവിതവും ദൗത്യവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അഗ്‌നി പരീക്ഷണങ്ങളില്‍ വിജയശ്രീലാളിതനായാണ് അദ്ദേഹം ലോകചരിത്രത്തില്‍ അതുല്യ വ്യക്തിത്വമായി തീര്‍ന്നത്. ഖലീലുല്ലാഹി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇബ്‌റാഹിം നബി മനുഷ്യകുലത്തിന് സര്‍വമേഖലകളിലും മാതൃകാ പുരുഷനാണ്. പത്‌നി ഹാജറയും മകന്‍ ഇസ്മാഈലുമടങ്ങുന്ന ആ മാതൃകാ കുടുംബം അനുഭവിച്ച പരീക്ഷണ കാലം ഇബ്രാഹീമി ചരിത്രത്തിലെ മായാത്ത സ്മരണകളാണെന്ന് അദ്ദേഹം പറഞ്ഞു.
തനിമ ഫൈസലിയ ഏരിയ സംഘടിപ്പിച്ച പരിപാടിയില്‍ ഏരിയാ ഓര്‍ഗൈനസര്‍ അസ്‌കര്‍ മധുരക്കറിയന്‍ സ്വാഗതവും അജ്മല്‍ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.