ജിദ്ദ- അറബ് ന്യൂസ് പത്രത്തില്‍ കണ്ട പരസ്യമായിരുന്നു വി.വി.കെ. ഹനീഫ് മാസ്റ്റര്‍ക്ക് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപകനായി ജോലിക്ക് അപേക്ഷ നല്‍കാന്‍ നിമിത്തമായത്. സെക്കന്ററി സ്‌കൂളിലാണ് അറബിക് അധ്യാപകനായി ചേര്‍ന്നതെങ്കിലും ഇപ്പോള്‍ സീനിയര്‍ അറബിക് അധ്യാപകനായാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം വിരമിക്കുന്നത്. അറബി ഭാഷയിലുള്ള അവഗാഹം കാരണം, സ്‌കൂളിന്റെ ടെക്സ്റ്റ് ബുക്കുകളുടെ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഹനീഫ് മാസ്റ്റര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിച്ചിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട് നിന്ന പ്രവസലോകത്തെ അധ്യാപന ജീവിതത്തോട് വിടപറയുന്നത് നിറഞ്ഞ അഭിമാനത്തോടെ. ബഹുഭാഷാ പണഡിതന്‍, വാഗ്മി, ഗായകന്‍, ഇസ്‌ലാമിക വിജ്ഞനങ്ങളിലുള്ള അറിവ്്, പൊതുരംഗത്തെ സജീവ സാനിധ്യം, നേതൃപാഠവം തുടങ്ങി അനേകം വിശേഷണങ്ങള്‍ക്കുടമയാണ് ഹനീഫ് മാസ്റ്റര്‍. 1990 ല്‍ ആണ് ആദ്യമായി ജിദ്ദയിലത്തെിയത്. ഒരു വര്‍ഷം യാമ്പുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത ശേഷമാണ് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അറബിക് അധ്യാപകനായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയത്.
ഈ കാലയളവിലെ തന്റെ ഏറ്റവും വലിയ സമ്പത്ത് പരശ്ശതം ശിഷ്യഗണങ്ങളാണെന്ന് ഹനീഫ് മാസ്റ്റര്‍ പറയുന്നു. വിവിധ ദേശക്കാരും ഭാഷക്കാരുമായ വിദ്യാര്‍ഥികളെ പഠിപ്പിക്കാനുള്ള അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിലുള്ള നിറഞ്ഞ സംതൃപ്തിയോടെയാണ് നാട്ടിലേക്ക് തിരിക്കുന്നത്. അവിടേയും അധ്യാപന രംഗത്ത് സേവനം ചെയ്യാനാണ് താല്‍പര്യമെന്ന് അദ്ദേഹം പറഞ്ഞു.
ജിദ്ദയിലെ നിരവധി മത കലാ സാംസ്‌കാരിക സംഘടനകളിലും സജീവ സാനിധ്യമായിരുന്ന വി.വി.കെ. ഹനീഫ് മാസ്റ്റര്‍ അറിയപ്പെടുന്ന സര്‍ഗപ്രതിഭയുള്ള ഗായകന്‍ കൂടിയാണ്. മലയാളം കൂടാതെ ഉര്‍ദു ഗസലുകളും അദ്ദേഹം ശ്രുതി മാധുര്യത്തോടെ ആലപിക്കും. തനിമ നോര്‍ത്ത് സോണ്‍ അസീസിയ യൂനിറ്റ് പ്രസിഡന്റ്, ജിദ്ദ പ്രവാസി വെല്‍ഫയര്‍, ജിദ്ദ കലാ സാഹിതി, അക്ഷരക്കൂട്ട്, ശാന്തപുരം അല്‍ജാമിഅ അലുംനി കമ്മിറ്റി തുടങ്ങിയ വേദികളിലെ നിറസാനിധ്യമായിരുന്നു അദ്ദേഹം. ഭര്യ: ഹാഫിസ അധ്യാപികയാണ്. മക്കള്‍: ഫുആദ്, അജ്വദ്, അര്‍ഫദ് എന്നിവര്‍ പഠിക്കുന്നു. സൗദി അറേബ്യയില്‍ നിരവധി സുഹൃദ്‌വലയമുള്ള വ്യക്തിത്വന്മിന്റെ ഉടമയാണ്. മൊബൈല്‍: 0507597856.