തൃശൂര്‍- വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസിസ്റ്റന്റ് ബാങ്കില്‍ പരാക്രമം കാണിച്ചു. ജീവനക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ചു. അത്താണി ഫെഡറല്‍ ബാങ്ക് ശാഖയിലാണ് സംഭവം.
ശനിയാഴ്ച വൈകിട്ട് നാലരയോടെ ബാങ്കിലെത്തിയ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് ലിജോ ചിരിയങ്കണ്ടത്ത് ജീവനക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിക്കുകയും ബാങ്ക് കൊള്ളയടിക്കാന്‍ പോവുകയാണെന്നു പറയുകയുമായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു.
സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. ജീവനക്കാരെ പേടിപ്പിച്ച് പണം തട്ടാനായിരുന്നു പദ്ധതി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.