Sorry, you need to enable JavaScript to visit this website.

മിസ്ഡ് കോളില്‍ പരിചയപ്പെട്ടു, മംഗലാപുരത്തേക്ക് കടത്തി പീഡിപ്പിച്ചു, 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

പയ്യന്നൂര്‍ -  മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയെ ചികിത്സ വാഗ്ദാനം ചെയ്ത്  മം ഗലാപുരത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത് ഒളിവില്‍ പോയ പ്രതി പിടിയില്‍. പെരുമ്പടവ് തലവില്‍ സ്വദേശി എം. സുനില്‍കുമാറിനെ(44)യാണ് പെരിങ്ങോം പോലീസ് ഇന്‍സ്‌പെക്ടര്‍ പി. സുഭാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ.എന്‍. പി.രാഘവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പതിനഞ്ചു വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്.
2008 ലായിരുന്നു സംഭവം. പെരിങ്ങോം സ്‌റ്റേഷന്‍ പരിധിയിലെ യുവതിയെയാണ് ഇയാള്‍ സൗഹൃദം നടിച്ച് മംഗലാപുരത്തെ ആശുപത്രിയിലേക്കെന്ന വ്യാജേന ലോഡ്ജില്‍ എത്തിച്ച് ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കത്തിലാക്കി പീഡിപ്പിച്ചശേഷം യുവതിയുടെ കൈയിലുണ്ടാ യിരുന്ന 4,500 രൂപയും ഒന്നേമുക്കാല്‍ പവന്റെ ആഭരണങ്ങളുമായി മുങ്ങിയത്. നാട്ടിലെത്തിയ യുവതിയുടെ പരാതിയില്‍ കേസെടുത്തു, പെരിങ്ങോം പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ മുങ്ങി. ഇതിനിടെ2019 ല്‍ പ്രതിയെ പിടി കിട്ടാപ്പുള്ളിയായി പയ്യന്നൂര്‍ കോടതി പ്രഖ്യാപിച്ചിരുന്നു.
പിന്നീട്, ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന സൈബര്‍ സെല്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ബാം ഗ്ലൂരിലെത്തിയെങ്കിലും വിദഗ്ധമായി മുങ്ങിയ പ്രതിയെ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കോറോത്തെ സഹോദരന്റെ വീട്ടില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News