ജിദ്ദ- സൗദി അറേബ്യയില്‍ വനിതാ ഡ്രൈവിംഗ് അടക്കമുള്ള മേഖലകളില്‍ വരുത്തിയ പരിഷ്‌കാരം മലയാളി വനിതകള്‍ക്കും വലിയ നേട്ടമായതായി ജിദ്ദ സിജി വിമന്‍ കലക്ടീവ് ചെയര്‍പെഴ്‌സണ്‍ റൂബി സമീര്‍. വനിതാ ശാക്തീകരണ മേഖലയില്‍ വിമന്‍ കലക്ടീവ് നടത്തിയ ശ്രമങ്ങളിലൂടെ ധാരാളം സ്ത്രീകള്‍ സൗദിയില്‍ പുതിയ ജോലികള്‍ കണ്ടെത്തിയെന്നും സംരംഭങ്ങള്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതകളോടൊപ്പം നേരത്തെ തന്നെ നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സ് കൂടിയുള്ളവര്‍ക്കാണ് സൗദിയിലെ മാറ്റങ്ങള്‍ സഹായകമായത്. സിജി വിമന്‍ കലക്ടീവിന്റെ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് വലിയ സഹായമായതായും അവര്‍ പറഞ്ഞു.
വിമന്‍ കലക്ടീവ് വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ വെബിനാറുകളിലൂടെ വിവിധ കോഴ്‌സുകളെ കുറിച്ച് മനസ്സിലാക്കിയ ധാരാളം വിദ്യാര്‍ഥിനികള്‍ അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ട്. ഇവരുടെ അനുഭവങ്ങള്‍ പുതിയ വിദ്യാര്‍ഥികളുടെ കരിയര്‍ ഗൈഡന്‍സില്‍ ഏറെ പ്രയോജനപ്പെടുന്നുണ്ട്.
ലീഡര്‍ഷിപ്പ് പരിശീലന പരിപാടികളിലൂടെ ധാരാളം വനിതകള്‍ സാമൂഹിക സേവന രംഗത്ത് ഉയര്‍ന്നുവന്നതായും അവര്‍ സ്വയം ശാക്തീകരിക്കപ്പെട്ടുവെന്നതിനു പുറമെ സമൂഹത്തിന്റെ വിവിധ തുറകള്‍ ശാക്തീകരിക്കാന്‍ അവരെ കൊണ്ട് സാധിക്കുകയും ചെയ്യുന്നു. വിമന്‍ കലക്ടീവ് നടത്തുന്ന പല സെമിനാറുകളിലും ഓരോ മേഖലയിലും പ്രാവീണ്യമുള്ളവരെ ഉപയോഗപ്പെടുത്താറുണ്ട്. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഏറ്റവുമൊടുവില്‍ മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണം വരെ എല്ലാ മേഖലകളിലും വിമന്‍ കലക്ടീവിന് ഇടപെടാനും തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിക്കാനും സാധിച്ചുവെന്നും റൂബി സമീര്‍ പറഞ്ഞു.