കാസർഗോഡ് - ഈറ്റ ശേഖരിക്കാൻ പോയ ഗൃഹനാഥൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. കാസർഗോഡ് ബളാലിൽ മരുതോത്തെ താമരത്ത് വീട്ടിൽ നാരായണ(54)നാണ് മരിച്ചത്.
ഇന്ന് രാവിലെ 11-ഓടെ വീടിന് സമീപത്ത് ഈറ്റ ശേഖരിക്കാൻ പോയപ്പോഴാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഉടനെ കൂടങ്കല്ലിലുള്ള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.