സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ച സാഹിര്‍ ക്യാമറകള്‍ പരിശോധിച്ച് ട്രാഫിക് നിയമലംഘനം നടന്നിട്ടുണ്ടോ എന്നു ഉറപ്പുവരുത്താന്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നത് വനിതകള്‍.
ഗതാഗത നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തുന്ന ഓട്ടോമാറ്റിക് സംവിധാനമായ സാഹിര്‍ ക്യാമറകള്‍ പകര്‍ത്തുന്ന നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിക്കുന്ന മേഖലയില്‍ 120 സൗദി യുവതികളാണ് ജോലി ചെയ്യുന്നത്. ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് നിയമ ലംഘനങ്ങളാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് െ്രെഡവര്‍മാരുടെ പേരില്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്ത് പിഴ ചുമത്തുന്നത്.
സാഹിര്‍ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുന്ന മൂന്നു മെയിന്‍ സെന്ററുകളും ഏതാനും സപ്പോര്‍ട്ടിംഗ് സെന്ററുകളും സൗദിയിലുണ്ട്.