പാലക്കാട് - ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. പാലക്കാട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോനാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ഒരാഴ്ച മുമ്പാണ് ജിനുമോന് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി.