Sorry, you need to enable JavaScript to visit this website.

വാക്‌സിൻ ഫലിച്ചില്ല; കാട്ടുപൂച്ചയിൽ നിന്ന് പേ വിഷബാധയേറ്റ ടാപ്പിംഗ് തൊഴിലാളി മരിച്ചു

കൊല്ലം -  കാട്ടുപൂച്ചയുടെ കടിയേറ്റ ടാപ്പിംഗ് തൊഴിലാളി പേ വിഷബാധയെ തുടർന്ന് മരിച്ചു. കൊല്ലം നിലമേൽ സ്വദേശിയായ മുഹമ്മദ് റാഫി(48)യാണ് മരിച്ചത്.
കഴിഞ്ഞ മാസം 22-നാണ് കാട്ടുപൂച്ചയുടെ ആക്രമണത്തിൽ റാഫിക്ക് മുഖത്ത് കടിയേറ്റത്. കടിയേറ്റതിന് പിന്നാലെ വാക്‌സിൻ എടുത്തിരുന്നു. തുടർന്ന് പേവിഷബാധ ലക്ഷണങ്ങളോടെ 12ന് പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായാണ് അന്ത്യം.


 

Latest News