തിരുവനന്തപുരം- തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു. അഞ്ചു തെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൽ വി പെരേര(59)യാണ് മരിച്ചത്. സഹോദരന്റെ ചികിത്സക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ സ്റ്റെഫിനെ പേവിഷബാധ ലക്ഷണം കാണിച്ചതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.