Sorry, you need to enable JavaScript to visit this website.

ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍: രണ്ടാം ഘട്ട പരിശീലനം സമാപിച്ചു

ജിദ്ദ-രിസാല സ്റ്റഡി സര്‍ക്കിളിന് കീഴില്‍ ഹാജിമാര്‍ക്ക് വേണ്ടി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജിദ്ദയിലെ വളണ്ടിയര്‍മാര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം പൂര്‍ത്തിയായി. ഐ സി ഫ് മക്ക വെല്‍ഫെയര്‍ പ്രസിഡന്റ് ഹനീഫ് അമാനി മക്ക ഉദ്ഘാടനം ചെയ്തു. സമര്‍പ്പണവും ക്ഷമയും സന്നദ്ധതയും സേവനരംഗത്ത് മുഖമുദ്രയാക്കണമെന്ന്അദ്ദേഹം പറഞ്ഞു. ഐ സി എഫ് ജിദ്ദ ദഅവ പ്രസിഡന്റ് മുഹ്‌സിന്‍ സഖാഫി പരിശീലനത്തിന് നേതൃത്വം നല്‍കി.
രിസാല സ്റ്റഡി സിര്‍ക്കിളിന് കീഴില്‍ രണ്ടായിരത്തിലധികം വളന്റിയര്‍മാരാണ് സേവനരംഗത്ത് ഉണ്ടാവുക. ജിദ്ദയില്‍ നിന്നും 700 വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്നുണ്ട്.
പ്രധാനമായും മിന കേന്ദ്രീകരിച്ചു നടത്താനുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടപരിശീലനവും മിനയിലെ പ്രധാന റോഡുകളും മറ്റും വിശദീകരിക്കുന്ന മാപ് പഠനവും നടന്നു. റാഷിദ് മാട്ടൂല്‍ മാപ് വിശദീകരണം നടത്തി.
ജിദ്ദ സിറ്റി ചെയര്‍മാന്‍ ജാബിര്‍ നഈമി അധ്യക്ഷനായിരുന്നു. ബഷീര്‍ നൂറാനി, ഖലീല്‍ റഹ്മാന്‍ കൊളപ്പുറം, സദഖത്തുള്ള, ഇര്‍ഷാദ് കടമ്പോട് ആര്‍. എസ്. സി സൗദി വെസ്റ്റ് നേതാക്കള്‍ എന്നിവര്‍ സംമ്പന്ധിച്ചു. അസ്ഹര്‍ കാഞങ്ങാട് സ്വാഗതവും ഷമീര്‍ കുന്നത്ത് നന്ദിയും പറഞ്ഞു.ഹാജിമാര്‍ക്ക് വേണ്ട സേവന പ്രവര്‍ത്തനങ്ങള്‍ ജിദ്ദ എയര്‍പോര്‍ട്ടിലും ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്.

 

 

 

Latest News