തൊടുപുഴ- അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കാന്‍ കേരളത്തിലെ യു .ഡി. എഫ് കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കെ. മുളീധരന്‍ എം. പി. മഅ്ദനിക്ക് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയില്‍ മഹല്ല് കൂട്ടായ്മ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് കേരളത്തില്‍ പോകാന്‍ സുപ്രീം കോടതി അനുവദിച്ചിട്ടും അതിന് തടയിടുന്ന സമീപനമാണ് കര്‍ണാടകയിലെ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇപ്പോള്‍ കര്‍ണാടക ഭരിക്കുന്നത് മതേതര സര്‍ക്കാരാണ്. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ഐക്യത്തിന് എതിരായ ഭരണകൂടത്തെ പുറത്താക്കിയില്ലെങ്കില്‍ മഹാത്മ ഗാന്ധി വില്ലനും ഗേഡ്‌സെ മഹാനുമാകുന്നത് കാണേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ ഇല്യാസ് മൗലവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ നൗഫല്‍ കൗസരി മുഖ്യ പ്രഭാഷണം നടത്തി.
ഡീന്‍ കുര്യാക്കോസ് എം. പി, പി. ജെ ജോസഫ് എം. എല്‍. എ, കെ. എം. എ ഷുക്കൂര്‍, എസ് .എം ഷരീഫ്, കെ. ഇ മുഹമ്മദ് മുസ്‌ലിയാര്‍, ഹാഫിസ് ഇംദാദുള്ള മൗലവി, അബ്ദുല്‍ റഷീദ് മൗലവി അല്‍കൗസരി, പി. പി കാസിം മൗലവി, വി. എം അലിയാര്‍, കെ. എം ജബ്ബാര്‍, കെ. എ കബീര്‍ സംസാരിച്ചു. മാഹിന്‍ ബാദുഷ മൗലവി വിഷയാവതരണം നടത്തി. മുഹമ്മദ് സാബിര്‍ അഹ്‌സനി പ്രമേയം അവതരിപ്പിച്ചു. നജീബ് കളരിക്കല്‍ സ്വാഗതവും എ. എന്‍. എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുമ്പ് നഗരത്തില്‍ മഅ്ദനി ഐക്യ ദാര്‍ഢ്യ റാലിയും നടന്നു.