കൊച്ചി- ജൂണ്‍ 17ന് ശനിയാഴ്ച കൊച്ചി മെട്രൊയ്ക്ക് ആറാം പിറന്നാള്‍. ഇതിന്റെ ഭാഗമായി 20 രൂപയ്ക്ക് മുകളില്‍ ചാര്‍ജുള്ള ഏത് ദൂരത്തേക്കും പിറന്നാള്‍ ദിനത്തില്‍ 20 രൂപ മാത്രമാണ് ചാര്‍ജ് ഈടാക്കുക.
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്. എന്‍ ജംഗ്ഷന്‍ വരെയുള്ള കൊച്ചി മെട്രോയുടെ മുഴുവന്‍ ദൂരത്തേക്കും ഒരു തവണ യാത്ര ചെയ്യാന്‍ ശനിയാഴ്ച 20 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. അതോടൊപ്പം 'കൊച്ചി വണ്‍ കാര്‍ഡ്' പുതുതായി വാങ്ങുന്നവര്‍ക്ക് 10 ദിവസത്തിനകം കാര്‍ഡിന്റെ ഫീസ് ക്യാഷ്ബാക്ക് ലഭിക്കുകയും ചെയ്യും- 225 രൂപയാണ് ക്യാഷ്ബാക്ക്.
പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച മെട്രൊ ട്രെയിനുകളില്‍ 'കാരിക്കേച്ചര്‍ വര' പരിപാടി നടത്തിയിരുന്നു. ഒന്‍പത് കാര്‍ട്ടൂണിസ്റ്റുകള്‍ മെട്രോ ട്രെയിനില്‍ സഞ്ചരിച്ച് തങ്ങള്‍ക്ക് താത്പര്യം തോന്നുന്ന യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരകക്കുന്നതായിരുന്നു പരിപാടി. ചില കാരിക്കേച്ചറുകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നതോടൊപ്പം മറ്റുള്ളവ ട്രെയിനില്‍ പ്രദര്‍ശിപ്പിച്ചു.
2023 ഏപ്രിലില്‍ പ്രതിദിനം 75,831 യാത്രക്കാരാണ് മെട്രോയില്‍ യാത്ര ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ 2023 മെയ് മാസത്തില്‍ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തോളമായി.