ജെ.സി.ഡബ്ല്യൂ.സി ക്രിയേറ്റീവ് ലീഡര്‍ ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു

ജിദ്ദ-  'നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാല്‍കരിക്കുക' എന്ന  വിഷയത്തെ ആസ്പദമാക്കി ജിദ്ദ സിജി വിമണ്‍ കളക്ടീവ് (ജെ.സി.ഡബ്ല്യൂ.സി) ക്രിയേറ്റീവ് ലീഡര്‍ഷിപ് പ്രോഗ്രാം (സി .എല്‍.പി) കോര്‍ഡിനേറ്റര്‍മാരായ റൈഹനാത്ത് സഹീര്‍,ആയിഷ റാന്‍സി,ജബ്‌ന, രസ്‌ന എന്നിവരുടെ നേതൃത്വത്തില്‍  സ്‌പൈസസ് റെസ്റ്റോറന്റില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി  ശ്രദ്ധേയമായി.  സിജി
ഇന്റര്‍നാഷണല്‍ ട്രഷറര്‍ കെ.ടി അബൂബക്കര്‍ മുഖ്യാതിഥി ആയിരുന്നു. പബ്ലിക് സ്പീക്കിംഗ് ട്രൈനിങ്ങിലൂടെ സമൂഹത്തില്‍ വിവിധതരത്തിലുളള കമ്മ്യൂണിറ്റി ലീഡേഴ്‌സിനെ വളര്‍ത്തിയെടുക്കുക  എന്നാണു സിഎല്‍പിയുടെ ലക്ഷ്യം എന്നും ഫലപ്രദമായ നേതാവിന്റെ സവിശേഷതകളായ ഫ്യൂച്ചറിസ്റ്റിക്, ഇഫക്റ്റീവ് എന്‍ഗെജ്മന്റ്,ഡെലിവറി(ഫെഡ്) എന്നതിനെക്കുറിച്ചും  അദ്ദേഹം വിശദീകരിച്ചു. തയ്യാറാക്കിയ പ്രസംഗം, നിരൂപണം, ബുക്ക്‌റിവ്യൂ, ഓപണ്‍ മൈക്ക്, പിക് & സ്പീക് എന്നീ വിഭാഗങ്ങളിലായി മുപ്പതോളം പേര്‍ സംവദിച്ച ഈ പ്രോഗ്രാമില്‍ മാജിത കുഞ്ഞി പൊതു നിരൂപികയായിരുന്നു. ആയിഷ റാന്‍സി, ജബ്‌ന, രസ്‌ന എന്നിവര്‍ അവതാരകരായ ഈ പരിപാടിയില്‍ അമ്പതോളം അംഗങ്ങള്‍ പങ്കെടുത്തു .ജെ സി ഡബ്ല്യു സി ചെയര്‍പേഴ്‌സണ്‍ റൂബി സമീര്‍ അധ്യക്ഷപ്രസംഗം നടത്തി,സി എല്‍ പി ഹെഡ് റൈഹാനത് സഹീര്‍ സ്വാഗതവും,ജനറല്‍ സെക്രട്ടറി മുന കാസിം നന്ദിയും പറഞ്ഞു.

 

 

Latest News