കൊല്ലം- അസുഖബാധിതനായ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ നീക്കം ഊര്‍ജിതമായി. കര്‍ണാടകയില്‍ ഭരണമാറ്റം ഉണ്ടായതോടെയാണിത്. മഅദനിയെ കേരളത്തിലേക്ക് അയക്കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തടസ്സമുണ്ടാകില്ലെന്ന ഉറപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഒപ്പം വരുന്ന പോലീസുകാരുടെ ചെലവണ് പ്രശ്‌നം. ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവു നല്‍കിയേക്കും. അതല്ലെങ്കില്‍ കേരള സര്‍ക്കാര്‍ ഈ ചെലവു വഹിക്കണമെന്ന ആവശ്യവുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചുവന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കുന്നതിന് സുപ്രീം കോടതി നല്‍കിയ ജാമ്യ ഇളവ് ജൂലൈ 8 വരെയാണുള്ളത്. അതിനുള്ളില്‍ മഅ്ദനിയെ കേരളത്തിലെത്തിക്കുകയാണ് ലക്ഷ്യം.
പ്രതിമാസം 20 ലക്ഷം രൂപ വെച്ച് 82 ദിവസത്തേക്ക് 52 ലക്ഷം രൂപ സുരക്ഷാ ചെലവിനായി കെട്ടിവെക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉപാധിയാണ് സുപ്രീം കോടതി ജാമ്യഇളവ് നല്‍കിയിട്ടും മഅദനിക്ക് കേരളത്തിലേക്ക് വരാനാകാത്തതിന് കാരണം.