ദമാം - കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ വീടുകള്‍ക്കു സമീപം നിര്‍ത്തിയിട്ട നാലു കാറുകള്‍ അഗ്നിക്കിരയാക്കി. കാറുകള്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കാറുകള്‍ അഗ്നിക്കിരയാക്കിയത്. കാറുകളില്‍ ഒന്നിന് താഴെ പെട്രോളൊഴിച്ച് തീ കൊളുത്തി സംഘം സ്ഥലംവിടുകയായിരുന്നു. ഈ കാറില്‍ പടര്‍ന്നുപിടിച്ച തീ സമീപത്ത് നിര്‍ത്തിയിട്ട മറ്റു മൂന്നു കാറുകളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചു മണിക്കാണ് സംഭവം. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാത്ത റോഡ് തെരഞ്ഞെടുത്താണ് പ്രതികള്‍ ബൈക്കിലെത്തി കാറുകള്‍ അഗ്നിക്കിരയാക്കിയത്. ഈ സമയത്ത് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ രണ്ടംഗ സംഘം കാറിനു താഴെ പെട്രോളൊഴിച്ച് കത്തിക്കുന്നത് കണ്ടിരുന്നു. അല്‍പമകലെ സ്ഥാപിച്ച സി.സി.ടി.വിയും ബൈക്കില്‍ സഞ്ചരിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്. അഗ്നിബാധയുടെ ദൃശ്യങ്ങളും കാറുകളില്‍ സംഭവിച്ച കേടുപാടുകളും വ്യക്തമാക്കുന്ന വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
— مقاطع فيديو (@Yoyahegazy1) June 15, 2023