ഞായറാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

റിയാദ്- സൗദി അറേബ്യയില്‍ ഞായറാഴ്ച വൈകുന്നേരം ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോര്‍ട്ട് ആഹ്വാനം ചെയ്തു. നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ദൂരദര്‍ശിനികളുടെ സഹായത്താലോ മാസപ്പിറവി കാണാന്‍ സാധിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലെത്തി അവ സാക്ഷ്യപ്പെടുത്തണമെന്നാണ് നിര്‍ദേശം.
മാസപ്പിറവി നിരീക്ഷിക്കാന്‍ താത്പര്യവും കഴിവുമുള്ളവര്‍ അതത് മേഖലകളില്‍ ഇതിനായി രൂപീകരിക്കുന്ന കമ്മിറ്റികളില്‍ അംഗമാവണമെന്നും  സുപ്രീം കോര്‍ട്ട് ആവശ്യപ്പെട്ടു. നീതിയിലും ഭക്തിയിലും സഹകരിക്കണമെന്ന് പ്രസ്താവനിയില്‍ ഉണര്‍ത്തി.

 

Latest News