Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒ.ഇ.ടി, ഐ.ഇ.എല്‍.ടി.എസ് ബാച്ചുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം- മേട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്  ഫോറിന്‍  ലാഗ്വേജില്‍ (NIFL) OET, IELTS  കോഴ്‌സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. യു.കെ.യിലെ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ ഭാഗമായാണ് പുതിയ ബാച്ച്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  www.nifl.norkaroots.org എന്ന വെബ്‌സൈറ്റിലെ course registration എന്ന ലിങ്ക് മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. നഴ്‌സിങ്ങില്‍ ബിരുദമുള്ളവര്‍ക്കും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമായാണ് പുതിയ ബാച്ച്.
ബി.പി.എല്‍ വിഭാഗത്തിനും എസ്.സി ,എസ്.ടി  വിഭാഗത്തിനും പഠനം പൂര്‍ണമായും സൗജന്യമായിരിക്കും.
മറ്റുളളവര്‍  25 ശതമാനം ഫീസ് മാത്രം  അടച്ചാല്‍ മതിയാകും. +9179073 23505 എന്ന വാട്‌സ്ആപ്പ്  നമ്പറില്‍ ബന്ധപ്പെട്ടാല്‍ വിശദാംശങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

 

Latest News