മക്ക- പരിശുദ്ധ കഅബയുടെ മുകള്‍ ഭാഗം വ്യത്തിയാക്കുന്നത് ഏറെ വൈദഗ്ധ്യത്തോടെ. നിര്‍മിത ബുദ്ധിയും പരമ്പരാഗത ശൈലിയില്‍ മനുഷ്യ പ്രയത്‌നവുമുപയോഗിച്ചാണ് 20 മിനിറ്റ് കൊണ്ട് കഅബയുടെ മുകള്‍ഭാഗം വ്യത്തിയാക്കുന്നത്.
ഹജ്ജിനു മുന്നോടിയായി കഅബയുടെ മുകള്‍ വശവും വൃത്തിയാക്കാറുണ്ട്. കഴിഞ്ഞ ദിവസം കഅബയുടെ റൂഫ് ക്ലീനിംഗ് പൂര്‍ത്തിയാക്കിയതായി ഹറം കാര്യ പ്രസിഡന്‍സി അറിയിച്ചു.
നവീന ഉപകരണങ്ങളുപയോഗിച്ച് കുറ്റമറ്റ രീതിയിലാണ് ബന്ധപ്പെട്ട വകുപ്പുകള്‍ നിശ്ചയിക്കുന്ന ടെക്‌നിഷന്മാരുടെ സംഘം കഅബയുടെ മുകളില്‍ കയറി ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കുന്നത്.
മുകളില്‍ പിടിച്ചിരിക്കുന്ന പൊടിയും ചെറു പ്രാണികളുടെ അവശിഷ്ടങ്ങളും നീക്കം ചെയ്തതിനുശേഷം തുണികള്‍ നനച്ചാണ് തുടച്ചു വൃത്തിയാക്കിയത്. കഅബയുടെ ചുമരിലും കിസ് വയിലും പിടിച്ച പൊടിപടലങ്ങളും നീക്കി. കഅബയുടെ മുകളില്‍ പാകിയിരിക്കുന്ന മാര്‍ബിള്‍ കല്ലുകള്‍ക്ക് ബലക്ഷയം വരാത്ത രൂപത്തിലുള്ള രാസവസ്തുക്കള്‍ മാത്രമാണ് ക്ലീനിംഗിനായി ഉപയോഗിക്കുന്നത്.