കോഴിക്കോട് - ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡൻറായി പി.ടി.പി സാജിതയും ജനറൽ സെക്രട്ടറിയായി കെ.ടി നസീമയും തെരഞ്ഞെടുക്കപ്പെട്ടു. സി.വി ജമീല, കദീജാ റഹ്മാൻ എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. സംസ്ഥാന സെക്രട്ടറിമാരായി ആർ.സി സാബിറ, സാഹിറ എം.എ, റജീന ബീഗം എന്നിവരേയും തെരഞ്ഞെടുത്തു.
പി.വി. റഹ്മാബി, പി. റുക്‌സാന, സഫിയ ഷറഫിയ്യ, സഫിയ അലി, റുകസാന മൂസ, റുഖിയ റഹ്മത്ത്, കെ.കെ. ഫാത്തിമ സുഹ്‌റ, പി. ലൈല, സുഹൈല ഫർമീസ്, എൻ.എ. ആമിന, അസൂറ അലി, എച്ച്. മുബീന, റജീന ബീഗം, അയിഷ ഹബീബ്, ജസീല പി. ഹസൻ, ഫൗസിയ ഷബീർ, ടി.കെ. ജമീല, പി. ഫാത്തിമ എന്നിവർ സംസ്ഥാന സമിതിയംഗങ്ങളാണ്.
കോഴിക്കോട് ഹിറ സെന്ററിൽ ചേർന്ന സംസ്ഥാന കൂടിയാലോചന സമിതിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.