പാലക്കാട് - നായ കുറുകെ ചാടി ഇരുചക്ര വാഹനം മറിഞ്ഞ് പരുക്കേറ്റ വീട്ടമ്മ മരിച്ചു. പാലക്കാട് കുത്തനൂർ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. വാഹനം ഓടിച്ച പഴനി കുട്ടി എന്ന യുവാവിന് പരുക്കേറ്റു.
ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങി വരവേ നൊച്ചുള്ളിയിൽ വെച്ച് ഇരുവരും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തുടർന്ന് പരുക്കേറ്റ ഉഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.