ചെന്നൈ - ഇ ഡി അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയാക്കി. ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി വീതിച്ചു നല്‍കി. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിന് കൈമാറി. പ്രൊഹിബിഷന്‍ ആന്റ് എക്‌സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറി. അതേസമയം ബാലാജിയെ പുറത്താക്കാതെ വകുപ്പില്ലാ മന്ത്രിയാക്കി നിലനിര്‍ത്താനാണ് ഡി എം.കെയുടെ തീരുമാനം.
മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ബിനാമി സ്വത്തിന് തെളിവുണ്ടെന്ന് ഇ ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്റെ പേരില്‍ സ്വന്തമാക്കിയെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദാനത്തിന് തെളിവുണ്ടെന്നും ഇ ഡി അവകാശപ്പെട്ടു. 3.75 ഏക്കര്‍ ഭൂമിയുടെ ബിനാമി ഇടപാടാണ് നടന്നത് എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.