കോഴിക്കോട്- മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മന്ത്രി മുഹമ്മദ് റിയാസും വീണ വിജയനും. ഭാര്യയെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ചിത്രം മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒരുമിച്ച് മൂന്ന് വര്‍ഷങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താഴെ ആശംസയറിയിച്ചിരിക്കുന്നത്.
2020 ജൂണ്‍ പതിനഞ്ചിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി. കമലയുടെയും മകള്‍ ടി. വീണയും പി.എം. അബ്ദുള്‍ ഖാദറിന്റെയും കെ.എം. അയിഷാബിയുടെയും മകന്‍ മുഹമ്മദ് റിയാസും വിവാഹിതരായത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളടക്കം അന്‍പതില്‍ താഴെ ആളുകള്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.